കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘം വിപുലീകരിച്ചു.

 

കൊച്ചി:ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജ തലവനായി കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു.മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ ആണ് അന്വേഷണ സംഘം വിപൂലീകരിച്ചത്.

ഇതിനിടയില്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ പോലീസ് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ള പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.ഇത് രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.പോലിസിനൊപ്പം എക്‌സൈസ് സംഘവും പരിശോധനയ്ക്കായി അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി ചേര്‍ന്നാണാ് പരിശോധന നടത്തുന്നത്.തരികിട സാബു ജാഫര്‍ ഇടുക്കി എന്നിവരെ വീണ്ടും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മണിക്ക് വ്യാജ മദ്യം എത്തിച്ചു കൊടുക്കാനായി സഹായികളായി നിന്ന മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.വാറ്റ് ചാരയം നല്‍കിയ ജോയി എന്ന ആളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാള്‍ക്കെതിരേ വ്യാജ മദ്യം നിര്‍മ്മിച്ചു എന്ന കുറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം.ഇതിനിടയില്‍ മണിക്ക് വ്യാജ മദ്യം എത്തിച്ചിരുന്നതില്‍ ഒരു വിദേശ മലയാളിയും ഉണ്ടെന്ന് പറയപ്പെടുന്നു.ഇയാള്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ നിന്നും തിരികെ പോയിരുന്നുവെത്രേ.

എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി കലാഭവന്‍ മണി ബിയര്‍ മാത്രം കഴിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആണയിടുമ്പോള്‍.കരള്‍ രോഗം ഉള്ള ആള്‍ പെട്ടെന്ന് വ്യാജ മദ്യം കുടിച്ചാല്‍ ഉണ്ടാകാവുന്ന ഭവ്യഷിത്തുകളെ കുറിച്ച് പോലീസ് വിദഗ്ദ്ധ അഭിപ്രായം തേടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: