മണിയുടെ മരണം…കീടനാശിനിയുടെ കുപ്പികള്‍ കണ്ടെത്തി

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവില്‍. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തി. സ്ഥിരീകരണത്തിനായി കുപ്പികള്‍ രാസപരിശോധനയ്ക്കയക്കും. അതേസമയം ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.

മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാഡിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് ഉപയോഗിക്കാറുണ്ടെന്ന് തൊഴിലാളികളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് കീടനാശിനികളുടെ കുപ്പികളും പരിശോധനിയില് കണ്ടെടുക്കാനായി. കൂടുതല്‍ സ്ഥിരീകരണത്തിനായി കുപ്പികള് ഫോറന്‍സിക് പരിശോധനക്കയക്കും. ഐജി അജിത്കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

മണിയുടെ സുഹൃത്തുക്കളായ എട്ട് പേര്‍ക്കെതിരെ ചാരായം കൈവശം വെച്ചതിന് അബ്കാരി നിയമപ്രകാരം കേസെടുത്തു. അരുണ്‍, മുരുകന്‍, വിപിന്‍, ബിനു, ലിജോ, ബിനോയ് ചാരായം വാറ്റിയ ജോയ്, വിദേശത്തുള്ള ജോമോന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Share this news

Leave a Reply

%d bloggers like this: