ഡോണീഗല്ലില്‍‍ വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ഡബ്ലിന്:  ഡോണീഗലത്തില്‍ വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് രണ്ട്കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് ദുരന്തം സംഭവിച്ചത്. ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതായി ഗാര്‍ഡ അറിയിച്ചു. കുഞ്ഞ്  ലെറ്റര്‍കെന്നി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യത്തോടെ പരിചരണത്തിലുണ്ട്. രണ്ട് ആണ്‍കുട്ടികളെ കുടാതെ ഒരു പുരുഷന്‍, രണ്ട് സ്ത്രീകള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒരു സ്ത്രീയെ തിരിച്ചറിയേണ്ടതുണ്ട്.

മൃതദേഹങ്ങള്‍  ലെറ്റര്‍ കെന്നി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കും. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമെന്നാണ്  കരുതുന്നത്. സ്ലൈഗോ  118 കോസ്റ്റ് ഗാര്ഡ് ഹെലികോപ്ടര്‍ രക്ഷാപ്രവര്ത്തനത്തിന് എത്തിയിരുന്നു. അപകടത്തിന്റെ ദൃസാക്ഷികളോട് ഗാര്‍ഡ വിവരങ്ങള്‍ നല്‍കാന്‍ അഭ്യര്ത്ഥിച്ചിട്ടുണ്ട്. 074 9320540 എന്ന നമ്പറിലോ 1800 666 111  ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ വിവരങ്ങള് നല്കാം.

എസ്

Share this news

Leave a Reply

%d bloggers like this: