കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കസ്റ്റഡിയില്‍

കോട്ടയം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കസ്റ്റഡിയില്‍. അടിമാലി പടിക്കപ്പു സ്വദേശിയേയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടേടെ ഇയാളെ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. മണി മരിച്ച ദിവസവും അതിന് മുമ്പുള്ള ദിവസങ്ങളിലും ഇയാള്‍ മണിയുടെ പാടിയില്‍ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.

ഷൂട്ടിങ് ഇല്ലാത്ത ഇടവേളകളില്‍ രാജാക്കാട് മേഖലയിലാണ് മണി കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. പൂപ്പാറയില്‍ സ്ഥലം വാങ്ങുന്നതിന് മണി തീരുമാനിച്ചിരുന്നു. എന്നാല്‍ വിലയുടെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. രാജക്കാട്ടേ സ്വകാര്യ റിസോര്‍ട്ടിലും സുഹൃത്തിന്റെ വീട്ടിലും മണി തങ്ങിയിരുന്നു.

Share this news

Leave a Reply

%d bloggers like this: