വിവരാവകാശ നിയമം..വിജിലന്‍സിനെ ഒഴിവാക്കിയ നിയമ ഭേദഗതി പിന്‍വലിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിവരാവകാശ നിയമ ഭേദഗതി പിന്‍വലിയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനുവരി 18 ലെ വിവാദ ഉത്തരവാണ് റദ്ദാക്കിയത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാന്ദനും ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ഉത്തരവിലെ കാര്യങ്ങള്‍ തെറ്റിദ്ധരണയുണ്ടാക്കുന്നതാണെന്നും അതുകൊണ്ടാണ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവ് ഭേദഗതി പ്രകാരം വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കില്ല.

മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തില്‍നിന്ന് എടുത്തുകളഞ്ഞുവെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നത്. ഉന്നതര്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് നിര്‍ദേശിച്ചതെന്നും എന്നാല്‍, ഇതുസംബന്ധിച്ച് തെറ്റായ വ്യാഖ്യാനമാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: