ഫഌഷ് മോബ് നടക്കുന്നതിനിടെ പങ്കെടുത്ത പെണ്‍കുട്ടിക്ക് അടി

പയ്യൂനൂര്‍: ഫഌഷ് മോബ് നടക്കുന്നതിനിടെ പങ്കെടുത്ത പെണ്‍കുട്ടിക്ക് അടി. പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ നടത്തിയ ഫഌഷ് മോബില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസറിഞ്ഞ് ആടി തിമിര്‍ക്കുമ്പോള്‍ പെട്ടന്നാണ് രംഗത്തെത്തിയ സ്ത്രീ ഒരു കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്നത്. പയ്യനൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

സംഭവം മനസിലാകാതെ ആള്‍ക്കാര്‍ ചുറ്റും കൂടുന്നുണ്ട്. ബസുകള്‍ക്ക് കഷ്ടി പോകുവാന്‍ സ്ഥലം മാത്രമുളള പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ വഴിയാത്ര തടസപ്പെടുത്തിയതിനാണ് പെണ്‍കുട്ടിക്ക് അടിയേറ്റതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഏറെ കുട്ടികളുണ്ടായിട്ടും പ്രകോപനമൊന്നും ഇല്ലാതെ ഒരു പെണ്‍കുട്ടിയ്ക്ക് നേരെ ഒരുസ്ത്രീ വന്ന് അടിക്കുന്നതായാണ് വീഡിയോകളില്‍ ഉള്ളത്.

കോറോം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് ഫഌഷ് മോബുമായി സ്റ്റാന്‍ഡ് കൈയടക്കിയത്. മൈക്ക് സെറ്റ് അടക്കമുളള സംവിധാനങ്ങളുമായി ഉച്ചയോടെ എത്തി ഇവര്‍പരിപാടികള്‍ നടത്തുകയായിരുന്നു.

തങ്ങളുടെ ആശയങ്ങള്‍ മറ്റ് മാധ്യമങ്ങളുടെ സഹായമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന കലാരൂപമാണ് ഫ്‌ലാഷ് മോബ്. ഐടി കമ്പനികള്‍ ബാംഗ്ലൂരിലാണ് ഫഌഷ് മോബ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് കേരളത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുളള ഐടി കമ്പനികള്‍ തങ്ങളുടെ പരസ്യത്തിനായി ഫഌഷ് മോബുകള്‍ ഉപയോഗിച്ചു.

 

Share this news

Leave a Reply

%d bloggers like this: