ഡബ്ലിനില്‍ നിന്ന് അഞ്ച് ലക്ഷം യൂറോയുടെ മയക്കമരുന്ന് പിടിച്ചെടുത്തു

ഡബ്ലിന്‍:  ഡബ്ലിനിലെ മയക്കമരുന്ന് കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ ഓപറേഷനില്‍ അഞ്ച് ലക്ഷം യൂറോയുടെ കൊക്കെയിന്‍ പിടിച്ചെടുത്തു.  ഫിന്‍ഗാല്‍ ഗാര്‍ഡയും ഡ്രഗ് ആന‍്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും ചേര്‍ന്നായിരുന്നു  നടപടിയെടുത്തത്. കൂള്‍ക്വേയിലെ വസിതയില്‍ നിന്നാണിവ ലഭിച്ചിരിക്കുന്നത്.  ഡബ്ലിന്‍ കേന്ദ്രീകരിച്ചുള്ള മയക്കമരുന്ന് കുറ്റവാളികളെ ഗാര്‍ഡ ലക്ഷ്യമിടുന്നുണ്ട്. ഇതിന‍്റെ ഭാഗമായി നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്.

ഡബ്ലിന്‍ മേഖലയില്‍ കോക്കെയിന്‍ വില്‍പന കൂടിയതായാണ് സൂചനയുള്ളത്. ഈ സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിക്കുന്നത്.  കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ്  മയക്കമരുന്നുകള്‍ പിടികൂടുന്നത്. വെള്ളിയാഴ്ച്ച €115,000  മൂല്യമുള്ള കൊക്കെയിന്‍ പിടികൂടിയിരുന്നു. സ്റ്റോര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇത്.

വെള്ളിയാഴ്ച്ച തന്നെ  €120,000  മൂല്യമുള്ള കൊക്കെയിന്‍ തെക്കന്‍ ഡബ്ലിനില്‍ നിന്നും ലഭിച്ചിരുന്നു. മൂന്ന് പേരാണ് ഈ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായവര്‍.  ഇന്നലെ മയക്കമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എസ്

Share this news

Leave a Reply

%d bloggers like this: