ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ് തന്നെ കമ്യൂണിസ്റ്റാക്കി മാറ്റിയതെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനത്തുള്ളതെന്നും കോടിയേരി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ മധ്യവര്‍ത്തി വെള്ളാപ്പള്ളി നടേശനാണ്. ഇതിനു മറയിടാനാണ് ബിഡിജെഎസ് രൂപീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങളെ പോലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തിനെതിരേയും കോടിയേരി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് ട്വന്റ്ി 20 മത്സരമല്ലെന്ന് കോടിയേരി വിമര്‍ശിച്ചു. 90 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫും ആര്‍എസ്എസും ചേര്‍ന്ന് സംസ്ഥാനത്ത് അവിശുദ്ധ നീക്കം നടത്തുന്നുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ആരോപിച്ചിരുന്നു. അഴിമതിക്കു പേരു കേട്ട വലതുപക്ഷ മുന്നണിക്കൊപ്പം ചേര്‍ന്നു കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പറ്റുമോ എന്നാണ് ബിജെപി അടക്കമുള്ള വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: