ബൈക്ക് മോഷ്ടിച്ചെന്ന് പറഞ്ഞ് ദളിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

 
ചിറ്റോര്‍ഗഢ്: ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിതരായ കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് നഗ്‌നരാക്കി മര്‍ദിച്ച് നഗരത്തിലൂടെ നടത്തിച്ചു. രാജസ്ഥാനിലെ ചിറ്റോര്‍ഗഢിലാണ് സംഭവം. ഉയര്‍ന്ന ജാതിയില്‍പെട്ടയാളുടെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് 30 മിനിറ്റോളം ഇവരെ ജനക്കൂട്ടം മര്‍ദിച്ചു. കൂടാതെ 42 ഡിഗ്രി ചൂടത്ത് വസ്ത്രമില്ലാതെ ഇവരെ നഗരത്തിലൂടെ നടത്തിക്കുകയും ചെയ്തു. പൊലീസെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

എന്നാല്‍ കുട്ടികള്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. കുട്ടികള്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. കുട്ടികളെ മര്‍ദിച്ചവര്‍ക്കെതിരെ സംസ്ഥാന ശിശു ക്ഷേമ മന്ത്രി അനിത ഭാഡേല്‍ നടപടിയെടുക്കുമെന്ന് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: