രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കുന്നതിന് രൂപീകരിച്ച സ്റ്റിയറിങ് ഗ്രൂപ്പ് നിഷ്ക്രിയമെന്ന് വിമര്‍ശനം

ഡബ്ലിന്‍: രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍  പ്രതിരോധിക്കുന്നതിന് രൂപീകരിച്ച സ്റ്റിയറിങ് ഗ്രൂപ്പ്  വര്‍ഷങ്ങളായി യോഗം ചേര്ന്നിട്ടില്ലെന്ന് വിമര്‍ശനം.  2014 നവംബര്‍ വരെ നാല് വര്‍ഷമായിട്ടും സ്റ്റിയറിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നില്ല. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും വേണ്ടി രൂപീകരിച്ച ഇന്‍റര്‍ ഡിപ്പാര്‍ട്മെന്‍റല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ട് 2015 ജൂലൈയിലേക്ക് ആറ് വര്‍ഷമായിട്ടുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടികാണിക്കുന്നു. 2006-2009നും ഇടയില്‍ മാത്രമാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നത്.

അയര്‍ലന്‍ഡില്‍ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിലെ നിരവധി പരാജയങ്ങള്‍ അദ്ദേഹം കണ്ടെത്തുന്നുണ്ട്.  പരീക്ഷണാടിസ്ഥാനത്തില്‍ പ്രോദക്ടുകള്‍ നടപ്പാക്കി  ഫ്ലഡ് മാപ് തയ്യാറാകാത്തതിന്‍റെ കുറവുകളുണ്ട്. മൂന്നൂറോളം മേഖലയാണ് മാപ്പ് തയ്യാറാക്കാതെ കിടപ്പുള്ളതെന്ന് ചൂണ്ടികാണിക്കുന്നുണ്ട് റിപ്പോര്‍ട്ട്.മാപ് തയ്യാറാക്കാന്‍  2014ലായിരുന്നു രണ്ടാമത്തെ അവസാന സമയം. എന്നാല്‍ 50 മാപുകള്‍ മാത്രമായിരുന്നു സമര്‍പ്പിക്കപ്പെട്ടത്.

2005-14നും ഇടയില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനും മറ്റുമായി €329 മില്യണ്‍ ചെലവാക്കുകയും ചെയ്തു.   പ്രവര്‍ത്തനമില്ലാതെ ഇരിക്കുന്നതിനെതിരെ ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍  വിമര്‍ശിച്ചു.  അടിയന്തര ഘട്ടങ്ങളില്‍ ഇടപെടേണ്ടതുള്ളപ്പോഴാണ് സ്റ്റിയറിങ് ഗ്രൂപ്പ് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതെന്നത് സ്വീകാര്യമല്ലെന്ന്  അസോസിയേഷനില്‍ നിന്നുള്ള ടോം ടര്‍ലി  വ്യക്തമാക്കി.

എസ്

Share this news

Leave a Reply

%d bloggers like this: