ഒബാമയുടെ അത്താഴ വിരുന്നില്‍ പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അത്താഴ വിരുന്നില്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള അത്യപൂര്‍വ അവസരമാണ് പ്രിയങ്കക്ക് ലഭിച്ചിട്ടുള്ളത്.

ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, ലൂസി ലിയു, ജെയ്ന്‍ ഫോണ്ട, ഗ്ലാഡി നൈറ്റ് എന്നിവരും വിരുന്നില്‍ പങ്കെടുക്കും. എന്നാല്‍ പ്രിയങ്ക വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: