ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍ തിരുകുടുംബത്തിന്റെ തിരുനാള്‍ ഏപ്രില്‍ 10 ഞായറാഴ്ച

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബൂമോണ്ട് കൂട്ടായ്മയില്‍ തിരുക്കുടുംബതിന്റെ തിരുന്നാള്‍ ഏപ്രില്‍ 10 ഞായറാഴ്ച്ച ചര്‍ച്ച്ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു .ഞായറാഴ്ച്ച ഉച്ചക്ക് 2 :0 0 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC (ദാസച്ചന്‍ )തിരുനാള്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ദിവ്യബലിക്കു ശേഷം പ്രദക്ഷിണവും ,ലദീഞ്ഞും ,തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും ഭക്തിപൂര്‍വ്വം പങ്കുചേരുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

 

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Share this news

Leave a Reply

%d bloggers like this: