പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് സികെ ജാനു

തിരുവനന്തപുരം; ബിജെപിയുടേയോ ബിഡിജെഎസിന്റെയോ ബാനറില്‍ മത്സരിക്കാനില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു. പുതിയ പാര്‍ട്ടിയുണ്ടാക്കി അതിന് കീഴിലായിരിക്കും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും എന്‍ഡിഎയുമായി സഹകരിക്കുക. ജനാധിപത്യ രാഷ്ട്രീയ സഭ എന്നായിരിക്കും പേര്.

ആദിവാസികള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യമുള്ള പാര്‍ട്ടിയായിരിക്കും ഇതെന്ന് അവര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബിജെപിയിലോ ബിഡിജെഎസിലോ ചേരുമെന്ന വാര്‍ത്ത തള്ളിക്കൊണ്ടാണ് ജാനു ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ജാനു മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു.

ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വെല്ലുവിളിച്ച് ആദിവാസി ഗോത്ര മഹാസഭാ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാന്‍ ഇല്ലെന്ന നിലപാടാണ് അവര്‍ എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജാനു തന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളത്‌

Share this news

Leave a Reply

%d bloggers like this: