മൂന്ന് ഐറിഷ് യൂണിവേഴ്സിറ്റികള്‍ യൂത്ത് യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ഇടം കണ്ടെത്തി

ഡബ്ലിന്‍: മൂന്ന് ഐറിഷ് യൂണിവേഴ്സിറ്റികള്‍ യൂത്ത് യൂണിവേഴ്സിറ്റികളുടെ   പട്ടികയില്‍ ഇടം കണ്ടെത്തി.  ടൈംസ് ഹൈയര്‍ എഡുക്കേഷന്‍റെ 150 അണ്ടര്‍ 50 പട്ടികയിലാണ്  കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ രൂപീകരിക്കപ്പെട്ട യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ഐറിഷ് യൂണിവേഴ്സിറ്റികളും സ്ഥാനം പിടിച്ചത്.  മെയ്നൂത്ത് യൂണിവേഴ്സിറ്റിയാണ് അയര്‍ലന്‍ഡില്‍ നിന്ന് ഏറ്റവും മുന്നിലുള്ളത്. പട്ടികയില്‍ 68-ാംസ്ഥാനമാണുള്ളത്. ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി 79-ാമതും യൂണിവേഴ്സിറ്റി ലിമെറിക് 101-150നും ഇടയിലും സ്ഥനം നേടി. ഏഷ്യയില്‍ നിന്നും യൂറോപില്‍ നിന്നുമുള്ള യൂണിവേഴ്സിറ്റികളാണ് പട്ടികയില്‍ കൂടുതലും.

പരമ്പരാഗതമായി യുഎസ് യുകെ യൂണിവേഴ്സിറ്റികളാണ് കൂടുതലായി ഇടംപിടിക്കാറുള്ളത്.  ഏറ്റും ഉയര്‍ന്ന സ്ഥാനം സ്വിറ്റ്സര്‍ ലാന്‍ഡില്‍ 1969ല്‍ സ്ഥാപിക്കപ്പെട്ട École Polytechnique Fédérale de Lausanne ആണ്. സിംഗപൂരില്‍ നിന്നുള്ള നാനിയാഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയാണ്  രണ്ടാം സ്ഥാനത്ത്. ഹോങ്കോങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയാണ് മൂന്നാം സ്ഥനത്ത്. സൗത്ത് കെറിയ ആന്‍റ് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സ്  ആന്‍റ് ടെക്നോളജീസ് ആണ് അഞ്ചാം സ്ഥാനത്ത്.

ആദ്യ നാല്‍പത് സ്ഥാനങ്ങള്‍ക്കുള്ളില്‍  മുപ്പത് സ്ഥാനങ്ങള്‍ക്കുള്ളിലും  യുഎസില്‍ നിന്നും യുകെയില്‍ നിന്നും മൂന്ന് യൂണിവേഴ്സിറ്റികളാണ് ഇടം പിടിച്ചിരിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: