ഫിയന ഫാളിന് തുല്യപങ്കാളിത്തമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് എന്‍ഡ കെന്നി

ഡബ്ലിന്‍:  സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍ഡ കെന്നി തുല്യമായ പങ്കാളിത്തം മൈക്കിള്‍ മാര്‍ട്ടിന് മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍.  ഫിനഗേലും ഫിയന ഫാളും തമ്മിലുള്ള ആദ്യ ചര്‍ച്ചയില്‍ തന്നെയാണിത്.  അടുത്ത വ്യാഴാഴ്ച്ചയാണ്  പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് നടക്കുന്നത്.   കഴിഞ്ഞ ദിവസം നടക്കേണ്ട തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ്  ഫിനഗേലും ഫിയന ഫാളും ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്തുമോ എന്നാണ് ഉറ്റ് നോക്കുന്നത്.  മാര്‍ട്ടിനോട് കെന്നി ന്യൂനപക്ഷ സര്‍ക്കാര്‍ അപ്രായോഗികമായിരിക്കുമെന്നും അഭിപ്രായപ്പെട്ടെന്നാണ് സൂചന.

സ്വതന്ത്രടിഡിമാരും ഫിയന ഫാളും ഫിയന ഗേലും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണ് മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് കെന്നിക്ക് താത്പര്യം.   മൈക്കിള്‍ മാര്‍ട്ടിന്‍ ഇക്കാര്യം പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടാണ്  എടുത്തിരിക്കുന്നത്.  ഫിനയ ഫാള്‍ യോഗം ഇന്ന് ചേരുന്നുണ്ട്.  യോഗത്തില്‍ ഏതാനും പാര്‍ട്ടി വൃത്തങ്ങള്‍ കെന്നിയുടെ നിര്‍ദേശത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചേക്കും. ഫിയന ഗേലുമായി യാതൊരുവിധ സഖ്യവും വേണ്ടെന്ന് കരുതുന്നവരായിരിക്കുമിത്.

കെന്നിയും മാര്‍ട്ടിനും 45മിനിട്ടോളമാണ് കൂടിക്കാഴ്ച്ച നടത്തിയിരുന്നത്.  ചര്‍ച്ചയില്‍ പ്രധാനമന്ത്രി പദം ആര് പങ്കിടണമെന്നതിനെ സംബന്ധിച്ച് സംസാരമുണ്ടായിട്ടില്ല.  സ്വതന്ത്ര ടിഡിമാരുമായി ഇരുകക്ഷികളും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അത് പതിയമാത്രമാണ് പുരോഗതി കാണിക്കുന്നത്. പ്രധാനമന്ത്രിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പില്‍ ആര്‍ക്കും തന്നെ സ്വതന്ത്രരുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല.  ഫിയന ഫാളുമായുള്ള ചര്‍ച്ചയില്‍കഴിയുന്നത്ര ഉദാരമായ സമീപനം സ്വീകരിക്കുമെന്നാണ് കെന്നി പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: