എമര്‍ജന്‍സി കോള്‍ ഓപറേറ്റര്‍മാര്‍ ഇന്നലെ മുതല്‍ സമരത്തില്‍

ഡബ്ലിന്‍: എമര്‍ജന്‍സി കോള്‍ ഓപറേറ്റര്‍മാര്‍ ഇന്നലെ മുതല്‍ സമരത്തില്‍. പന്ത്രണ്ട് മണിക്കൂറാണ് സമരം നടത്തുന്നത്.  ലിവിങ് വേജ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഒരു മാസത്തെ സമര നടപടികള്‍ ആലോചനയിലുണ്ട് ഇക്കാര്യം.  കഴിഞ്ഞ മാസം  ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ഇന്നലത്തെ സമരം കഴിഞ്ഞ് നവാന്‍, ബാലിഷാനോന്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍  അധിക സമയ ജോലിചെയ്യാന്‍ വിസമ്മതിക്കും.

കരാറിന് പുറത്ത് അധിക സമയ ജോലി ചെയ്യുന്നത് ഇന്ന് മുതല്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. മേയ് ആറ് വരെ ഇതേ രീതിയായിരിക്കും കൈക്കൊള്ളുക. സമരം ഉത്തരവാദിത്തമില്ലായ്മയാണെന്ന് സേനവം നല്‍കുന്ന Conduit Global , BTയും വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തു.  എമര്‍ജന്‍സി സര്‍വീസ് കോള്‍ സെന്‍റര്‍ തുറന്നിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയനാണ് സമരത്തില്‍. യൂണിയന്‍ തെറ്റായ രീതിയിലുള്ള വിവരങ്ങള്‍ ആണ് നല്‍കികൊണ്ടിരിക്കുന്നതെന്ന് ബിടി അഭിപ്രായപ്പെടുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: