അപ്പാര്‍ട്മെന്‍റ് താമസക്കാരോട് സെന്‍സസ് സൗകര്യം മാനേജ്മെന്‍റ് ഉറപ്പ് വരുത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം

ഡബ്ലിന്‍‍: അപ്പാര്‍ട്മെന്‍റ് താമസക്കാരോട് മാനേജ്മെന്‍റ് സെന്‍സസ് എടുക്കാന്‍വരുന്നവരുമായി സഹകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍.  രണ്ട് മില്യണ്‍ സെന്‍സസ് ഫോമുകളാണ് രാജ്യത്ത് ആകെ നല്‍കുന്നത്.  എല്ലാ താമസക്കാരും  വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്.  എന്നാല്‍ ചില അപ്പാര്‍ട്മെന്‍റ് മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ വിമുഖത പ്രകടമാക്കുന്നതായാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.  എന്യുമറേറ്റര്‍മാര്‍ക്ക് അപാര്‍ട്മെന്‍റ് ബ്ലോക്കുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ തടസം നില്‍ക്കുന്നതായി സൂചനയുണ്ട്.

അഞ്ച് ആഴ്ച്ചയെടുത്തായിരിക്കും ഫോം വിതരണം നടത്തുക. 4,664  എന്യുമറേറ്റര്‍മാരാണ് വിതരണത്തിനായി രംഗത്തുണ്ടാവുക.  ഇവര്‍ എന്താണ് ചെയ്യേണ്ടതെന്ന് വീടുകളിലെത്തി പറഞ്ഞ് നല്‍കും.  ലെറ്റര്‍ ബോക്സില്‍ ഫോം വെച്ച് പോകുന്നത് അംഗീകരിക്കുന്നില്ല.  കാര്യങ്ങള്‍ വിശദമാക്കി നല്‍കിയ ശേഷം ഫോം തിരിച്ച് വാങ്ങാന്‍ ആളെത്തുന്നതായിരിക്കും. അപാര്‍ട്മെന്‍റ് ബ്ലോക്കുകളില്‍ അഞ്ച് വര്‍ഷം മുമ്പ് എത്തിപ്പെടാന്‍ ഇപ്പോഴത്തേതിലും എളുപ്പം സാധിച്ചിരുന്നതായി സിഎസ്ഒയില്‍ നിന്നുള്ളവര്‍പറയുന്നു. മാനേജ്മെന്‍റുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതും സഹകരിക്കാന്‍ ഇവര്‍ക്കുള്ള വൈമുഖ്യവും സെന്‍സസ് ബുദ്ധിമുട്ടാക്കുന്നുണ്ട്. 2011 മുതല്‍ ഈ പ്രശ്നം കാണപ്പെടുന്നുണ്ട്.

ഇക്കുറി കൂടുതലായി അനുഭവപ്പെടുകയും ചെയ്യുകയാണെന്നും സിഎസ്ഒ പറയുന്നു.  അപാര്‍ട്മെന്‍റ് താമസക്കാര്‍ മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ലഭ്യമാകുന്നത് ഉറപ്പ് വരുത്തണം.  55 ശതമാനം ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍വെയില്‍ 35 ചോദ്യങ്ങള്‍ പൂരിപ്പിക്കപ്പെടാത്തതായി കണ്ടെത്തിയിരുന്നു.  ഏപ്രില്‍ 24 ഞായറാഴ്ച്ച രാത്രിമുതലാണ്  സെന്‍സസ് ആരംഭിക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: