ജില്ല കോടതികളില്‍ നാലരലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ വിവിധ ജില്ല കോടിതളിലായി നാലര ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ലെ കണക്കുകള്‍ പ്രകാരമാണിത്. ഗാല്‍വേ, ഗോര്‍ട്ട്, ക്ലെയര്‍, കില്ലാലോ, കില്‍റഷ്, എന്നിസ് എന്നീ കൗണ്ടികള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 12 ലെ ജില്ല കോടതിയില്‍ 15000 ത്തോളം കേസുകളാണുള്ളത്. ക്ലിഫ്‌ഡെന്‍, കില്‍റോണന്‍, ഡെറിനിയ, ഗേല്‍വേ സിറ്റി എന്നിവയുള്‍പ്പെട

ുന്ന ഡിസ്ട്രിക്ട് 7 ല്‍ 14,850 ആണ് കേസുകളുടെ എണ്ണം. ജഡ്ജി സീമസ് ഹ്യൂഗ്‌സിനു കീഴിലുള്ള ലോംഗ്‌ഫോര്‍ഡ് ടൗണ്‍, അത്‌ലോണ്‍, മുള്ളിംഗര്‍, വെസ്റ്റ്മീത്ത് എന്നീ കൗണ്ടികളില്‍ 13900 കേസുകള്‍ പെന്‍ഡിംഗിലുണ്ട്. ഏറ്റവുമധികം കേസുകളുള്ളത് ക്ലെയറിലും കുറവ് മയോയിലുമാണ്. ക്ലെയറില്‍ 15000 കേസുകളും മയോയില്‍ 6000 കേസുകളുമാണുള്ളത്.

23 ജില്ല കോടതികളാണ് ആകെയുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: