സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയം; വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത

ഡബ്ലിന്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറാഴ്ചയായെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ പരാജയം. ഇതേത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണിത്. 79 ടിഡിമാരുടെ പിന്തുണ ലഭിച്ചാലേ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിയൂ.

ഫിയാന ഫാളും ഫിന ഗെയ്‌ലും ഒന്നിച്ചുപോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ ഫെയിനും നിരവധി കാര്യങ്ങളില്‍ എതിര്‍ നയങ്ങളാണ് പിന്തുടരുന്നത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിലപേശല്‍ നടത്തി സ്വന്തം കാര്യം നേടാനുള്ള തത്രപ്പാടിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്‍ഡിപെന്‍ഡന്റ് അലൈന്‍സ് ടിഡിമാര്‍ ഫിന ഗെയില്‍, ഫിയാന ഫാള്‍ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപിച്ചിരുന്നു.

വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്. സര്‍ക്കാറുണ്ടാക്കാന്‍ കഴിയാതെ നീളുന്നത് രാജ്യത്തെ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ വന്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് വിലയിരുത്തലുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: