ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു.

ധാക്ക: ബംഗ്ലാദേശില്‍ ധാക്കിയില്‍ ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു. ജഗനാഥ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ നസിമുദ്ദീന്‍ സമദ്(28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി തിരക്കുള്ള റോഡിലൂടെ നടന്നുവരുകയായിരുന്ന സമദിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ട് തലയ്ക്കുവെട്ടുകയും തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഈ വര്‍ഷം ജഗനാഥ് സര്‍വകലാശാലയില്‍ നിയമം പഠിക്കാനെത്തിയ സമദ് ഇസ്‌ലാമിക
തീവ്രവാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പലതവണ പോസ്റ്റുകള്‍ ഇട്ടിരുന്നു. സെക്കുലര്‍ കാംപെയ്‌നിംഗ് ഗ്രൂപ്പായ ഗോനോ ജാഗരണ്‍ മഞ്ചിന്റെ ജില്ല തല പ്രവര്‍ത്തകമായിരുന്ന സമദ് ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള റാലിയില്‍ പങ്കെടുത്തതാകാം തീവ്രവാദികളെ പ്രകോപിപ്പിച്ചതെന്ന് ബംഗ്ലാദേശിലെ ഓണ്‍ലൈന്‍ സെക്കുലര്‍ ഗ്രൂപ്പിന്റെ നേതാവ് ഇമ്രാന്‍ സര്‍ക്കാര്‍ പറയുന്നു.

ബ്ലോഗര്‍മാര്‍ക്കെതിരെയും സെക്കുലര്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെയും ബംഗ്ലാദേശില്‍ നടക്കുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇരയാണ്. സമദിനെ ഒരു സംഘം പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസം രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക സമദ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ബംഗ്ലാദേശില്‍ ബ്ലോഗര്‍മാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ മതത്തെ വിമര്‍ശിച്ചതിന് നാലു ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. രണ്ടു വിദേശികളും ഒരു ഇറ്റാലിയന്‍ സന്നദ്ധ പ്രവര്‍ത്തകനും ഒരു ജാപ്പനീസ് പൗരനും കഴിഞ്ഞവര്‍ഷമുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: