ഇറ്റാലിയന്‍ വ്യോമഗതാഗത നിയന്ത്രണ രംഗത്തെ സമരം: റെയ്‌നാര്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ഡബ്ലിന്‍: ഇറ്റാലിയന്‍ വ്യോമഗതാഗത നിയന്ത്രണ രംഗത്തെ സമരം മൂലം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ സമരമാണിത്. 108 റെയ്‌നാര്‍ ഫ്‌ളൈറ്റുകളടക്കം ഇറ്റാലിയന്‍ വ്യോമ മേഖലയിലൂടെ കടന്നു പോകുന്ന നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കൂടുതല്‍ സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ ഇറ്റാലിയന്‍ സര്‍ക്കാരിനോടും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന് സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ റെയ്‌നാര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പെറ്റീഷനില്‍ ഒപ്പുവെക്കുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.keepeuropesskiesopen.com/

-എജെ-

Share this news

Leave a Reply

%d bloggers like this: