മകനെ ക്രിസ്ത്യന്‍ പള്ളിയില്‍ കൊണ്ടുപോകുന്നതിന് പിതാവിന് കോടതിയുടെ വിലക്ക്

ലണ്ടന്‍: ഒന്‍പതു വയസുകാരനായ തന്റെ മകനെ പള്ളിയില്‍ കൊണ്ടുപോകുന്നതിന് പിതാവിന് കോടതിയുടെ വിലക്ക്. യുകെയിലെ ഡെര്‍ബിയിലാണ് സംഭവം. മകനെ ക്രിസ്ത്യന്‍ പള്ളിയില്‍ കൊണ്ടുപോകുന്നതിനെതിരേ മുസ്ലിം മതവിശ്വാസിയായ കുട്ടിയുടെ അമ്മ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതിനെ തുടര്‍ന്നാണിത്. ഒരു ക്രൈസ്തവ ആരാധാനലയങ്ങളിലും മകനെ കൊണ്ടുപോകരുത്. മകന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ.

മുസ്ലിം മതവിശ്വാസിയായ സാധാരണ കുട്ടിയാണ് മകനെന്ന് പിതാവ് അംഗീകരിക്കണം. ക്രൈസ്തവ ആരാധനാസ്ഥലങ്ങളില്‍ കൊണ്ടുപോയാല്‍ തന്റെ മകന് ആശയക്കുഴപ്പമുണ്ടാകുമെന്ന് മുസ്ലിം മതവിശ്വസമനുസരിച്ച് കുട്ടിയെ വളര്‍ത്തുന്ന അമ്മ പറയുന്നു. ഇതേ തുടര്‍ന്നാണ് തന്റെ മുന്‍ ഭര്‍ത്താവിനെതിരേ അമ്മ ഡെര്‍ബി കൗണ്ടി കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരേ അച്ഛന്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2003ലാണ് ഇരുവരും വിവാഹിതരായത്. പടിഞ്ഞാറന്‍ ജീവിത ശൈലി പിന്തുടര്‍ന്നിരുന്ന ഇരുവരും പിന്നീട് 2013 ല്‍ വിവാഹമോചിതരായി. ഭാര്യ മുസ്ലിം മതവിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.

-എജെ-

Share this news

Leave a Reply

%d bloggers like this: