സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് ഐഎസ് ക്രൂരത

ലണ്ടന്‍: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഐഎസ് പുറത്തുവിട്ടു. കെട്ടിടത്തിനു താഴെ ഓടിക്കൂടിയ ജനങ്ങള്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യത്തിലുണ്ട്. തലയറുക്കുന്നതടക്കമുള്ള ഭയാനകമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ദ് വോയിസ് ഓഫ് വിര്‍ച്യു ഇന്‍ ഡിറ്റെറിങ് ഹെല്‍ എന്ന് പേരിലാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തല വെട്ടുന്നതിനായി ഒരാളെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും മറ്റൊരാളുടെ കൈകള്‍ മുറിച്ചുമാറ്റുന്നതിനായി പുറകിലേക്ക് വലിച്ചുകെട്ടിരിക്കുന്നതും വീഡിയോയിലുണ്ട്. ഇത് സിറിയയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ക്രിസ്ത്യന്‍ തിരുശേഷിപ്പുകള്‍ കത്തിക്കുന്നതും പള്ളികളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

-എജെ-

Share this news

Leave a Reply

%d bloggers like this: