താലായില്‍ കുട്ടികളുടെ കളി സ്ഥലത്ത് മുഖംമൂടി ആക്രമണം, ജീവനക്കാരില്‍ ഒരാള്‍ ആശുപത്രിയില്‍

 

ഡബ്ലിന്‍: രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ താലായിലെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഒരുക്കിയ കേന്ദ്രത്തില്‍ മുഖം മൂടി ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ജീവനക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊള്ള ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം.

താലായില്‍ വൈറ്റ്‌സ്ടൗണ്‍ ബിസിനസ് പാര്‍ക്കിലുള്ളതാലാ അഡ്വഞ്ചര്‍ വേള്‍ഡ് എന്ന സ്ഥാപനത്തിലാണ് നഗരത്തെ നടുക്കിയ അക്രമണം ഉണ്ടായത്.ഇന്നലെ വൈകിട്ട് ഏകദേശം 6 മണിയോടെ ആയിരുന്നു ആക്രമികള്‍ ഇവിടേയ്ക്ക് എത്തിയത്.

മൂന്നംഗ സംഘത്തില്‍ ഒരാള്‍ വെളിയിലും , മറ്റു രണ്ട് പേര്‍ ഉള്ളിലും കടന്ന് പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അക്രമികളുടെ വിളയാട്ടം ചോദ്യം ചെയ്ത ജീവനക്കാരില്‍ ഒരാളെ ആക്രമിച്ച് ഇയാളുടെ കൈയ്ക്ക് പരിക്കേല്പ്പിച്ചതായി ഗാര്‍ഡാ സ്ഥിരീകരിച്ചിട്ടുണ്ട്.

തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പണം ലഭിക്കാതെ അക്രമികള്‍ സ്ഥലം വിട്ടു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന നീല ഫോര്‍ഡ് ഫീയസ്റ്റ കാര്‍ കത്തിയ നിലയില്‍ ഗാര്‍ഡാ കണ്ടെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: