ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ ഫ്ലാറ്റ് തട്ടിപ്പുകേസില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ ഫ്ലാറ്റ് തട്ടിപ്പുകേസില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബില്‍ഡിംഗ് തട്ടിപ്പിനെതിരെ നിരവധി പേരാണ് ഷ്വാസ് ഹോംസിനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതികള്‍ കണക്കിലെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തുനിഞ്ഞിരുന്നില്ല. ഉന്നതബന്ധമാണ് ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരന്റെ അറസ്റ്റ് വൈകിച്ചതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.

ഷ്വാസ് ഹോംസിന്റെ ഫല്‍റ്റ് സമുച്ചയങ്ങളില്‍ ഒട്ടുമിക്കതും കൃത്യ സമയത്ത് ഉപഭോക്താവിന് വിട്ടു നല്‍കാത്തതും പണം വാങ്ങിയ ശേഷം ഫ്ലാറ്റ് നല്‍കാത്തതുമെല്ലാമാണ് വ്യാപക പരാതിക്ക് ഇടയാക്കിയത്. ആലുവ അക്വാസിറ്റിയിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് പരാതിയിലാണ് അറസ്റ്റ്. 1884/2015 കേസില്‍ 403, 407 സെക്ഷന്‍സ് പ്രകാരം വഞ്ചന കുറ്റവും കരാര്‍ ലംഘിക്കലുമാണ് ചുമത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറ പൊലീസ് ശ്രീനി പരമേശ്വരനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും

Share this news

Leave a Reply

%d bloggers like this: