ഈ ആഴ്ച്ചയില്‍ അവസാനത്തോടെ താപനില ഉയരുമെന്ന് പ്രവചനം

ഡബ്ലിന്‍:  ഈ ആഴ്ച്ചയില്‍ അവസാനത്തോടെ താപനില ഉയരുമെന്ന് പ്രവചനം. ഏപ്രിലിലെ തണുത്ത  തുടക്കത്തിന് ശേഷമാണിത്.  മിതമായതും സ്ഥിരത പ്രകടമാക്കുന്നതുമായി കാലാവസ്ഥയായിരിക്കും പ്രകടമാകുക.  പടിഞ്ഞാറും കിഴക്ക് പടിഞ്ഞാറും മേഖലയില്‍ ആയിരിക്കും ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുക.  ഇന്ന് തണുപ്പ് അനുഭവപ്പെടുമെന്നാണ് മെറ്റ് ഏയ്റീന്‍ വ്യക്തമാക്കുന്നത്.  എന്നാല്‍ താപനില ആഴ്ച്ച മധ്യം മുതല്‍ ഉയര്‍ന്ന് തുടങ്ങും.

ചൊവ്വാഴ്ച്ച മുതല്‍ മേഖലയില്‍ ഉന്നത മര്ദം അനുഭവപ്പെട്ട് തുടങ്ങും.  കിഴക്കന്‍മേഖലയില്‍ നിന്ന് കാറ്റ് വരുന്നതിനാല്‍ തണുപ്പ് അനുഭവപ്പെടുന്നതായിരിക്കും.  താപനില 10-13 ഡിഗ്രി സെല്‍ഷ്യസിന് ഇടിയിലായിരിക്കും.  രാത്രിയില്‍ 1-5 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറയാം. ബുധനാഴ്ച്ച 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില പ്രകടമായേക്കും.  തെക്കന്‍ മേഖലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച്ചയോടെയാകും മഴ ലഭിക്കുക.

വടക്കും പടിഞ്ഞാറും 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഏപ്രില്‍ അവസാനത്തോടെ വീണ്ടും തണുത്ത കാലാവസ്ഥ തിരിച്ച് വരും.

എസ്

Share this news

Leave a Reply

%d bloggers like this: