ട്രോളിയില്‍ കഴിയുന്നവരുടെ നിരക്ക് കൂടുമ്പോഴും ആശുപത്രിയൂണിറ്റ് അടച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിന് വഴിവെയ്ക്കുന്നു

ഡബ്ലിന്‍ : കാഷലിലെ ഔര്‍ ലേഡി ആശുപത്രിയിലെ 40 കിടക്കകളുള്ള യൂണിറ്റ് അടച്ചിട്ടിരിക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. മാര്‍ച്ച് പത്തിന് 44 രോഗികളാണ് ട്രോളികളില്‍ സൗത്ത് ടിപ്പറേറി ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതാകട്ടെ അന്നേ ദിവസം ആശുപത്രികളില്‍ ട്രോളിയില്‍ കഴി‍ഞ്ഞിരുന്നതില്‍ ഏറ്റവും കൂടിയ നിരക്കാണ്. മൂപ്പത് മിനിട്ട് യാത്ര ചെയ്താല്‍ അടച്ചിട്ടിരിക്കുന്ന യൂണിറ്റിലേക്ക് എത്താമെന്നിരിക്കെയാണ് അത് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കാതെ ഒഴിച്ചിട്ടിരുന്നത്.

ഈ വര്‍ഷം ആദ്യം മുതല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം 20 പേരാണ് ആശുപത്രിയില്‍ ട്രോളിയില്‍ ചികിത്സ തേടിയിരുന്നത്. അടച്ചിടുന്നത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ടിഡിയായ സീമസ് ഹെയ്ലി പറയുന്നത്. ഇത്തരത്തില് അടച്ചിടുന്നത് പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ടിഡി വ്യക്തമാക്കിയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: