മസ്‌കറ്റില്‍ കറുകുറ്റി സ്വദേശി മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനിയും സലാലയിലെ ബാദില്‍ അല്‍ സാമ ആശുപത്രിയിലെ നഴ്‌സുമായ ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റതെന്ന് കരുതുന്നു.

മോഷണ ശ്രമത്തിനിടയില്‍ ആവാം അക്രമി 5 മാസം ഗര്‍ഭിണിയായ ചിക്കുവിനെ നിരവധി തവണ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചിക്കുവിന്റെ ചെവികള്‍ അറുത്തു മാറ്റി കമ്മല്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവര്‍ന്നിട്ടുള്ളാതായാണ് കണ്ടെത്തല്‍.

ബദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരാണ് ഭര്‍ത്താവ് ലിന്‍സണും ചിക്കുവും,മലയാളിസുഹൃത്തുക്കള്‍ ഇവരുടെ താമസ സ്ഥലത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.സുഹൃത്തിന്റെ ദുരന്തത്തില്‍ വിതുമ്പല്‍ അടക്കാനാവാതെ മലയാളികള്‍ സംഭവസ്ഥലത്ത് എല്ലാ സഹായങ്ങളുമായി നില്‍ക്കുകയാണ്.രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ ഇതു സംബന്ധിച്ച നിയമപരമായ സഹായത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായാണ് വിവരം.

കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും ഇവിടെ ജോലി ചെയ്തു വരികയാണ്.മൃതദേഹം സലാലയിലെ തന്നെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ബുധനാഴ്ച രാത്രിയാണ് പത്തോടെയാണ് സംഭവം. അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസ് ജോലി സമയമായിട്ടും ഭാര്യയെ കാണാതെ വന്നതോടെ മൊബൈലിലേക്ക് വിളിച്ചു. എന്നാല്‍ പ്രതികരണം ഉണ്ടാകാതെ വന്നതോടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒമാന്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: