സുരേഷ് ഗോപി രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സിനിമാ നടന്‍ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിപാര്‍ശ ചെയ്തത്. പ്രധാനമന്ത്രിയുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ സുരേഷ് ഗോപി രാജ്യസഭയിലെത്തും. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപതിയുടെ അംഗീകാരം വന്നശേഷം റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കാമെന്നു സുരേഷ് ഗോപി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രാജ്യസഭയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്താണു തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി.

Share this news

Leave a Reply

%d bloggers like this: