റോഡ് അപകടങ്ങള്‍ …വേഗത മുഖ്യ കാരണമാകുന്നതായി കണക്കുകള്‍

ഡബ്ലിന്‍: 2008-2012നും ഇടയില്‍ മരണത്തിലേക്ക് വഴിവെച്ചിരിക്കുന്ന വാഹനാപകടങ്ങളില്‍ മൂന്നില്‍ ഒന്നിലും അപകട കാരണം അമിത വേഗതയെന്ന് കണക്കുകള്‍. ഡോണീഗല്‍, കോര്‍ക്ക്, വെക്സ്ഫോര്‍ഡ്, കവാന്‍ , ഗാല്‍വേ,  എന്നിവിടങ്ങളിലാണ് അമിത വേഗം മൂലം അപകടം നടന്നിരിക്കുന്നതില്‍ കൂടുതലും.  റോഡ് സേഫ്റ്റി അതോറിറ്റി കണക്ക് പ്രകാരം കുറ്റാരോപിതരായിക്കുന്ന 91 ശതമാനം പേരും പുരുഷന്മാരാണ്.

അപകടങ്ങള്‍ നടക്കുന്നതില്‍ അമിത വേഗത കാരണമാകുന്നത്  നേരത്തെ കരുതിയിരുന്നതിലും കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  റോഡ് അപകടങ്ങള്‍ 15 ശതമാനം വരെ അമിത വേഗത മൂലമാണെന്നാണ് ഗാര്‍ഡയുടെ അനുമാനം. വേഗത കൂടുന്നതിന് അനുസരിച്ച് മരണത്തിന് സാധ്യത വര്‍ധിക്കുന്നുണ്ട്. വേഗതാ പരിധി നിശ്ചയിക്കുന്നതിനര്‍ത്ഥം പരമാവധി വേഗത ഇതായിരിക്കണം എന്നല്ലെന്നും റോഡ് സേഫ്റ്റി വ്യക്തമാക്കുന്നു.

അമിതവേഗതമൂലമുണ്ടായ അപകടങ്ങളില്‍‌  നാല് വര്‍ഷം കൊണ്ട് 322 പേരുടെ ജീവനാണ് പൊലി‍ഞ്ഞത്. 74 പേര്‍ക്ക് ഗൗരവമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 158 പേര്‍ ഡ്രൈവര്‍മാരും 49 പേര്‍ മോട്ടോര്‍സൈക്കിള്‍ യാത്രികരുമാണ്. 100 പേരാണ് വാഹനത്തില്‍ യാത്ര ചെയ്തിരുന്നവര്‍. 84 ശതമാനം ഡ്രൈവര്‍മാരും ഒരു വാഹനവുമായി മാത്രമാണ് കൂട്ടിയിടിക്കുന്നത്.

ആഴ്ച്ചാവസാനമാണ് അപകടത്തിന് ഏറ്റവും സാധ്യതയുള്ളത്. ഇന്‍റലിജന്‍റ് സ്പീഡ് അസിസ്റ്റന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നുണ്ട്. 30 ശതമാനം അപകടം കുറയ്ക്കാനും 20 ശതമാനത്തോളം മരണങ്ങള്‍ തടയാനും സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വീഡിയോ ക്യാമറ ഉപയോഗിച്ച് വേഗതാ ബോര്‍ഡുകള്‍ തിരിച്ചറിഞ്ഞ് ഡ്രൈവര്‍ക്ക് ഇതിനെകുറിച്ച് അറിയിപ്പ് നല്‍കുന്നതാണ് സംവിധാനം.  ഏറ്റവും പുതിയ സംവിധാനപ്രകാരം വേഗത സ്വയം വാഹനം ക്രമീകരിക്കുകയും ചെയ്യും.

എസ്

Share this news

Leave a Reply

%d bloggers like this: