കുട്ടികളുടെ പുതിയ ആശുപത്രിക്ക് അനുമതി..നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് 2019-ടെ

ഡബ്ലിന്‍: ഡബ്ലിനിലെ സെന്‍റ് ജെയിംസ് ആശുപത്രിയുടെ സ്ഥലത്ത് കുട്ടികളുടെ പുതിയ ആശുപത്രി നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. വര്‍ഷങ്ങളായി ആശുപത്രി എവിടെ നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതേ സമയം പുതിയ വാര്‍ത്തയോട് അനുകൂലമായല്ല എല്ലാ പ്രതികരണവും. ജാക്ക് ആന്‍റ് ജില്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍സ്ഥാപകന്‍ ജോനാഥന്‍ ഇര്‍വിന്‍ ഇക്കാര്യത്തില്‍ നിരാശനാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. തങ്ങളുടെ ആശങ്ക ഇക്കാര്യത്തില്‍ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കോണോലി ആശുപത്രിയില്‍ പ്രത്യേക താത്പര്യമില്ലെന്നും കുട്ടികള്‍ക്ക് നല്ലത് ഇവിടെ ആശുപത്രിവരികയായിരുന്നെന്നും ഇര്‍വിന്‍ അഭിപ്രായപ്പെടുകയും ചെയ്തു. കോളോണി ആശുപത്രിക്ക് വേണ്ടി നിലനിന്നിരുന്ന ഗ്രൂപ്പ് പ്രഖ്യാപനത്തെ തെറ്റായി പോയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ സെന്‍റ്  ജെയിംസ് ആശുപത്രി സ്ഥലത്തേക്ക് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് സര്‍ക്കാരിന്‍റെ തെറ്റായ നീക്കമാണെന്നും പുതിയ സര്‍ക്കാരായിരുന്നു അനുമതി നല്‍കേണ്ടിയിരുന്നതെന്നും വാദിക്കുന്നവരുണ്ട്. തീരുമാനം മാറ്റണമെന്നും കോണോലി ക്യാംപസിലേക്ക് ആശുപത്രിയ്ക്ക് അനുമതി നല്‍കണമെന്നും കോണോലിയ്ക്ക് വേണ്ടി വാദിക്കുന്ന ഗ്രൂപ്പ് ആവശ്യപ്പെട്ടു.

650 മില്യണ്‍ യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആയിരിക്കും നടക്കുക. ഈ വേനലില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും കരുതുന്നുണ്ട്. 2019-ാടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നാല് നിലകെട്ടിടമാണ് പണിയുക. തുടര്ന്നിത് പൂര്‍ണമായും പണി കഴിയുമ്പോള്‍ ഏഴ് നിലയിലേക്ക് ഉയര്‍ത്തും. 384 കിടക്കകള്‍ രോഗികള്‍ക്കായി ഉണ്ടാകും. കുട്ടികള്‍ക്ക് പൂന്തോട്ടവും മുകള്‍ തട്ടില്‍ നിര്‍മ്മിക്കും. ആയിരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സജ്ജമാക്കും. 600 കാര്‍ പാര്‍ക്കിങ് സജ്ജീകരണം റിസര്‍വ് ചെയ്യാവുന്നതായിരിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: