സ്വകാര്യ ചടങ്ങില്‍ ഭക്ഷ്യവിഷബാധ മലയാളികള്‍ ജി.പിയുടെ സഹായം തേടി

അയര്‍ലണ്ടില്‍ ഭക്ഷ്യ വിഷ ബാധ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ 6 ല്‍ പരം ഭക്ഷ്യ വിഷബാധകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അയര്‍ലണ്ടില്‍  പോയ വാരം നടന്ന സ്വകാര്യ ചടങ്ങില്‍ വിളംബിയ ആഹാര പദാര്‍ത്ഥത്തില്‍ നിന്നുമുണ്ടായ വിഷബാധയെത്തുടര്‍ന്ന് നിരവധി മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹം ഡോക്ടറുടെ സേവനം തേടി. പാര്‍ട്ടിയില്‍ പങ്കെടുത്ത ഏതാനും ചിലര്‍ക്കാണ് വയറിളക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരേ രോഗാവസ്ഥയില്‍ നിരവധി ആളുകള്‍ ഡോക്ടറുടെ സഹായം തേടിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ നിയമപരമായ നടപടികളിലേയ്ക്ക് നീങ്ങുകയും ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തതായാണ് വിവരം . നിയമപരമായ നടപടികളിലേയ്ക്ക് നീങ്ങാതെ ഭക്ഷണം വിതരണം ചെയ്ത ആളും ഗൃഹനാഥനം തമ്മില്‍ എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പ് ജി.പി അംഗീകരിക്കാത്തതാണ് നടപടികളിലേയ്ക്ക് നീങ്ങാനിടയാക്കിയത്.

ഹോട്ടലുകള്‍, ടേക്ക് എവേ, ഹോട്ട് ഡെലി എന്നിവ നടത്തുന്നതിന് ലഭിച്ചിരിക്കുന്ന ലൈസന്‍സില്‍ അനാരോഗ്യപരമായ ചുറ്റുപാടില്‍ നിര്‍മ്മിക്കുന്ന ഭക്ഷണപാനിയങ്ങളാണ് അയര്‍ലണ്ടില്‍ മിക്ക പാര്‍ട്ടികളിലും വിളമ്പുന്നത്. നിയമപരമായി കാറ്ററിംഗ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളേക്കാള്‍ ഇത്തരക്കാര്‍ വിലക്കുറച്ച് നല്‍കുന്നതിനാലും സീസണിലെ തിരക്കുകളുമാണ് വിലക്കുറഞ്ഞ വിതരണക്കാരുടെ വളര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ ഭക്ഷണ നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ മൂലമോ, ശീതീകരണ സംവിധാനത്തിലെയോ വിതരണത്തിലെയോ പോരായ്മകള്‍ മൂലം ഏതേലും വിധത്തിലുള്ള വിഷബാധകള്‍ ഉണ്ടായാല്‍ ഭക്ഷണം ഓര്‍ഡര്‍ നല്‍കിയവര്‍ക്കും, വിതരണം ചെയ്തവര്‍ക്കും നിയമപരമായ ഒരു സംരക്ഷണവും കാറ്ററിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ ലഭ്യമല്ല എന്നുള്ള കാര്യം ജനം വിസ്മരിക്കുകയാണ്.

പാചകത്തിനുപയോഗിക്കുന്ന അലൂമനിയം പാത്രങ്ങള്‍ ശരിയായ വിധത്തില്‍ ശുദ്ധീകരിക്കാത്തതും, മാര്‍ക്കറ്റില്‍ ലഭ്യാമായ ഏറ്റവും വിലക്കുറഞ്ഞ അലൂമനിയം പാത്രങ്ങളുടെ ഉപയോഗം എന്നിവയും രുചി ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന എസന്‍സുകള്‍ അലൂമനിയവുമായി ചേര്‍ന്നുണ്ടാക്കുന്ന പരിവര്‍ത്തനം, അടുക്കളയില്‍ നിന്നും വിതരണത്തിനായി എത്തിക്കുന്ന പ്ലാസ്റ്റിക് ബോക്‌സുകള്‍ ശരിയായ വിധത്തില്‍ ശുചീകരിക്കാത്തത്, നൂതന സംവിധാനങ്ങളോടെയുള്ള വിതരണ വാഹനങ്ങളുടെ അഭാവം തുടങ്ങി നിരവധി മേഖലകളില്‍ നിന്നും ഭക്ഷണത്തില്‍ വിഷാംശം എത്തിപ്പെടാവുന്നതാണെന്ന് ഈ രംഗത്തെ പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നു.

പാചകത്തിന് ഉപയോഗിക്കുന്ന വലിയ അലൂമനിയം പാത്രങ്ങളില്‍ ലോഹ തവികള്‍ കൊണ്ട് ഇളക്കുന്നതിലൂടെ പാത്രത്തിന് തേയ്മാനം ഉണ്ടാവുകയും അലൂമനിയം ഭക്ഷണത്തില്‍ എത്തിച്ചേരുന്നതുമാണ്. ശരീരത്തിലെ അലൂമനിയത്തിന്റെ അളവിലുള്ള വര്‍ദ്ധനവ് അല്‍ഷിമേഴ്‌സിന് കാരണമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ചടങ്ങുകളില്‍ വിളമ്പുവാനായി ആഹാര പദാര്‍ത്ഥങ്ങള്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ വിതരണക്കാരായി അംഗീകൃത കാറ്ററിംഗ് കമ്പനികളെ തിരഞ്ഞെടുക്കുന്നതും കമ്പനികളുടെ കാറ്ററിംഗ് ലൈസന്‍സിന്റെ കോപ്പികള്‍ കൈവശം വാങ്ങുന്നതും നിയമപരാമായ സംരക്ഷണം ലഭിക്കുന്നതിന് ഉപകാരപ്പെടും.

Share this news

Leave a Reply

%d bloggers like this: