വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടി.

മഹാ പരിശുദ്ധന്‍ ആയ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു.പെരുന്നാളിന് അഭിവന്ദ്യ മെത്രാപൊലീത്ത ഡോ .കുരിയാക്കോസ് മാര്‍ തെയോഫിലോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.പെരുന്നാള്‍ ശുശ്രൂഷകളില്‍ ഇടവക വികാരി ഫാദര്‍ ബിജു മത്തായി പാറെകാട്ടിലും സഹ വികാരി ഫാദര്‍ ജോബിമോന്‍ സ്‌കറിയയും പങ്കെടുത്തു.ദൈവത്തെ ഉള്ളില്‍ കൊടുത്താല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ നമുക്ക് സാധിക്കും എന്ന് ഗീവര്‍ഗീസ് സഹദായുടെ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ട് അഭിവന്ദ്യ മെത്രാപോലീത്ത തന്റെ പെരുന്നാള്‍ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. പെരുന്നാളിനും തുടര്‍ന്ന്! നടന്ന നേര്ച്ച സദ്യക്കും ഇടവക സെക്രട്ടറി സജി അബ്രഹാമും ട്രെസ്റ്റി ആണ്ട്രൂ പി ജോയിയും നേതൃത്വം നല്‍കി

Share this news

Leave a Reply

%d bloggers like this: