പൂഞ്ഞാര്‍,അങ്കമാലി സ്ഥാനാര്‍ഥികളുടെ ശബ്ദസാന്നിധ്യത്താല്‍ അയര്‍ലണ്ടിലെ യൂ ഡി എഫ് കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി

ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കേരള പ്രവാസി കോണ്‍ഗ്രസ്(എം), കെ.എം.സി.സി, മറ്റ് യു.ഡി.എഫ് അനുഭാവികള്‍ തുടങ്ങിയവരുടെ സഹകരണത്തോടുകൂടി ഡബ്ലിനിലെ യൂറേഷ്യഹാളില്‍ കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കണ്‍വന്‍ഷന്‍ നടത്തപ്പെട്ടു. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ നിന്നും സജീവമായി പ്രവര്‍ത്തിക്കുവാനും നവമാധ്യമങ്ങളിലൂടെ യു.ഡി.എഫിന് അനുകൂലമായി പ്രചരണം നടത്തുവാനും യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു.

യോഗത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ റോജി.എം.ജോണ്‍ (അങ്കമാലി), ജോര്‍ജ്ജ്കുട്ടി അഗസ്തി (പൂഞ്ഞാര്‍) എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഒ.ഐ.സി.സി അയര്‍ലണ്ട് പ്രസിഡണ്ട് എം.എം.ലിങ്ക്‌വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, ഒ.ഐ.സി.സി വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ബിജു, ജോജി എബ്രഹാം, റോയി കുഞ്ചലക്കാട്, ഒ.ഐ.സി.സി കൗണ്ടി പ്രസിഡണ്ട് ഫ്രാന്‍സിസ് ഇടന്‍ഡറി, ബിജു പള്ളിക്കര, ബിജു ഇടകുന്നത്ത്, അലോക് തോമസ്, മനോജ് മെഴുവേലി, ജോര്‍ജ് കുര്യന്‍, മാത്യൂ കുര്യാക്കോസ്, ജോസ് മാത്യൂ, ജോണ്‍ കൊറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്ത: റോണി കുരിശിങ്കല്‍പറമ്പില്

Share this news

Leave a Reply

%d bloggers like this: