സേവന ദാതാക്കളെ മാറ്റുന്നതിലൂടെ വൈദ്യുതി ചെലവ് 200 യൂറോയോളം കുറയ്ക്കാമെന്ന് സൂചന

മെല്‍ബണ്‍:  ഐറിഷ് ഉപഭോക്താക്കള്‍ക്ക്    സേവന ദാതാക്കളെ മാറ്റുന്നതിലൂടെ വര്‍ഷം 200 യൂറോ വരെ ചെലവ് ചുരുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. bonkers.ie എന്ന വെബ്സൈറ്റില്‍ നിന്നുള്ള സിമോണ്‍ മോണിഹാനാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത് വൈദ്യുത ഉപഭോക്താക്കള്‍ തമ്മിലുള്ള മത്സരം മൂലം  സേവന ദാതാവിനെ മാറ്റിയാല്‍ 214 യൂറോ വരെ ചെലവ് കുറയും.  എന്നാല്‍ഭൂരിഭാഗം ഉപഭോക്താക്കളും ഈ സൗകര്യം ഉപയോഗിക്കുന്നില്ല.  ഇലക്ട്രിക് അയര്‍ലന്‍ഡ്  നിരക്കില്‍ ആറ് ശതമാനം ഇളവ് വരുത്തിയത് അടുത്തമാസം പ്രാബല്യത്തിലാകാനിരിക്കെയാണ് ഇക്കാര്യം കൂടി ചൂണ്ടികാണിക്കപ്പെടുന്നത്. 2014ല്‍  പെട്രോളിയം വില ഇടിയാന്‍ തുടങ്ങിയത് മുതല്‍ കമ്പനികള്‍ക്കുള്ള ലാഭമുണ്ട്.

ഈ വിലയിടിവിന്‍റെ നേട്ടം ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമാണ് വില കുറയ്ക്കുന്നത്.   പുതിയ വിലക്കുറവോട് 2014 നവംബറിന് ശേഷം നിരക്ക് വാര്‍ഷികമായി കുറഞ്ഞിരിക്കുന്നത് 107 യൂറോയാണ്.  ഇലക്ട്രിക് അയര്‍ലന്‍ഡിന്‍റെ നിരക്ക് കുറയ്ക്കല്‍ സ്വാഗതാര്‍ഹമാണ്.  മറ്റുള്ളവരുടം സമാനമായ നീക്കം നടത്തുമെന്നാണ് പ്രതീക്ഷ.  എന്നാല്‍ ഉപഭോക്താക്കള്‍ ഏറ്റവും ലാഭകരമാകുന്ന കമ്പനികളുടെ സേവനം നോക്കി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് മോണിഹാന്‍ പറയുന്നു. 2014 ഏപ്രിലിന് ശേഷം വൈദ്യുതിയുടെ മൊത്ത വില 35 ശതമാനം ഇടിഞ്ഞിട്ടുണ്ട്.  വിലയിലെ കുറവുകള്‍ വരുത്തുന്നത് കാത്ത് നില്‍ക്കാതെ തന്നെ നിലവിലെ ഉപഭോക്താക്കളെ മാറുന്നതിലൂടെ വര്‍ഷം 2014 യൂറെ വരെ ചെലവ് ചുക്കാനും സാധ്യമാണ്.

നിരക്ക് ഇനിയും കുറയുകയാണ് ചെയ്യുക. എന്നാല്‍ നിരക്ക് കുറഞ്ഞ ശേഷം മതി നേട്ടമെന്ന മനോനില പ്രകടമാക്കേണ്ടതില്ല.  ചില ഉപഭോക്താക്കള്‍ക്ക് 10-15 ശതമാനം വരെ നിരക്ക് കുറഞ്ഞേക്കാം.  കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഇക്കുറി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ ചെലവ് ആകെ 7.5 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് സിഎസ്ഒ കണക്കുകള്‍ വ്യക്തമാക്കുന്നു.  വീട്ടില്‍ ഉപയോഗിക്കുന്ന ഹീറ്റിങ് ഓയിലിനാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. 27.3 ശതമാനം ആണ് കുറവുണ്ടായിരിക്കുന്നത്.   പെട്രോളിയം വിലയില്‍ 2014ന് ശേഷം 45 ശതമാനം ഇടിവാണുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടാവശ്യത്തിന് ഉള്ള ഊര്‍ജ്ജ മേഖലയില്‍ വിലയിട് എട്ട് ശതമാനം വൈദ്യുതിക്കും 16 ശതമാനം ഗ്യാസിനും എന്ന നിലയിലാണ് അനുഭവപ്പെട്ടിട്ടുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: