നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇതരസംസ്ഥാനക്കാരന്റേതിനോട് സാമ്യമുണ്ടെന്ന് തോന്നുന്നതാണ് ചിത്രം. രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തില്ലെന്നാണ് വിവരങ്ങള്‍.

അതേ സമയം കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെ ബാംഗളുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ജിഷയുടെ സഹോദരി ദീപ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരങ്ങള്‍.

കൊലപാതക സമയം ഇയാള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമായി. ജിഷയുടെ വീടിന് സമീപത്ത് നേരത്തെ താമസിച്ചിരുന്നയാളാണ് പിടിയിലായിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

Share this news

Leave a Reply

%d bloggers like this: