യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ ചികിത്സ തേടുന്നതിനുള്ള സഹായം കൂടുന്നു

ഡബ്ലിന്‍:  അയര്‍ലന്‍ഡിലെ ആശുപത്രികളിലെ കാത്തിരിപ്പ് പട്ടിക കുറച്ച് കൊണ്ട് വരുന്നതിന് പെട്ടെന്നുള്ള പരിഹാരം ആരുടെ കൈവശവും ഇല്ല. രണ്ട് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യമായ ഫലംകാണുന്നില്ല.  എന്നാല്‍ യൂറോപ്യന്‍ യൂണിയനിലാകെ ബാധകമായിരിക്കുന്ന അതിര്‍ത്തി കടുന്നുള്ള  ആരോഗ്യ സേവനങ്ങളുടെ നിര്‍ദേശങ്ങള്‍ ഇപ്പോഴും അത്രകണ്ട് അറിയപ്പെട്ടിട്ടില്ല. എച്ച്എസ്ഇയുടെ ചികിത്സയ്ക്കായി വേദശത്തേക്ക് പോകാനുള്ള സ്കീമുകള്‍ ലഭ്യമാണ്.

ഇതാകട്ടെ അയര്‍ലന്‍ഡില്‍ ലഭിക്കുന്ന ചികിത്സയ്ക്കും ബാധകമാണ്.  രോഗികള്‍ക്ക്ചികിത്സ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റാവുന്നതാണ്. കഴിഞ്ഞ ഒമ്പത് മാസമായി സ്കീമുകള്‍ ഉപയോഗിക്കുന്നത് കൂടുന്നതായാണ് കരുതുന്നത്.  വിദേശത്ത് ചികിത്സ തേടുന്ന രോഗങ്ങളും കൂടുതല്‍ വ്യത്യസ്തമാകുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം  രണ്ടാം പാദത്തില്‍  രണ്ട് ലക്ഷം യൂറോയിലധികമാണ് കൂടുതലായി സ്കീമില്‍ ചെലവഴിച്ചിരിക്കുന്നത്.

€161,941.04നിന്ന് €401,643.44 ലേക്ക് കൂടിയാണുള്ളത്. ഔട്ട് പേഷ്യന്റുകല്‍ക്ക്  ഡേ കെയര്‍  ചികിത്സയ്ക്കായി നല്‍കിയിരിക്കുന്ന തുക€35,092.95നിന്ന് €111,076.37ലേക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്‍പേഷ്യന്‍റ് വിഭാഗത്തില്‍ നല്‍കിയിരിക്കുന്നത് €126,848.09 നിന്ന് €290,567.07യ്ക്ക് കൂടി. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധ  വരുന്നത് കൂടുതല്‍ ഗുണകരമാകുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: