മോദിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മോദിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഹെലികോപ്ടറില്‍ കയറി മാലിന്യം വിതറുന്ന നടേശനാണ് കേരളത്തിന് മോദി നല്‍കിയ സമ്മാനമെന്ന് വി എസ് അച്യുതാനന്ദന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് വിഎസിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ ട്വീറ്റ്. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് വിഎസിന്റെ പരിഹാസശരം.

നേരത്തെ വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും പാര്‍ട്ടി ബിജെപിയുമായി ചങ്ങാത്തം ഉണ്ടാക്കിയപ്പോള്‍ അത് യുഡിഎഫിന് ദോഷകരമാകില്ല എന്ന് വിലയിരുത്തി ഉമ്മന്‍ ചാണ്ടിയുടെ ബിജെപി മൃദുത്വ സമീപനത്തെ സ്വാഗതം ചെയ്തയാളാണ് എ കെ ആന്റണിയെന്ന് വിഎസ് ആരോപിച്ചിരുന്നു. രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. യാഥാര്‍ത്ഥത്തില്‍ ഇതൊരു മത്സരമല്ല. രണ്ടാം സ്ഥാനം ഉറപ്പാക്കുന്നതിനുള്ള ഒരു രാഷ്ട്രീയ വിലപേശലാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് മറയിടാനാണ് എകെ ആന്റണിയെ പോലുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല എന്ന് പരസ്യമായി തട്ടി വിട്ടതെന്നും വിഎസ് കുറിച്ചു.

Share this news

Leave a Reply

%d bloggers like this: