ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വെട്ടില്‍..പണം വാഗ്ദ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ പണം വാഗ്ദാനം ചെയ്യുന്ന മദന്‍ സിംഗ് ബിഷ്ട് എംഎല്‍എയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിന് വേണ്ടി 12 എംഎല്‍എമാര്‍ക്ക് മദന്‍ സിംഗ് 25 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അറിവോടുകൂടിയാണ് പണം നല്‍കുന്നതെന്നും മദന്‍ സിംഗ് പറയുന്നുണ്ട്.

പ്രാദേശിക ചാനലായ സമാചര്‍ പ്ലസിന്റെ ചീഫ് എഡിറ്റര്‍ ഉമേഷ് കുമാറാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെയാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഹരീഷ് റാവത്തിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി.

Share this news

Leave a Reply

%d bloggers like this: