വാഹന ഇന്‍ഷൂറന്‍സ് മേഖലയില്‍ നിയമ ചെലവ് കൂടുന്നത് പ്രീമിയത്തെ ബാധിക്കുന്നു

ഡബ്ലിന്‍: വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍   പ്രീമിയം കൂടുന്നതിന് കാരണം  നിയമപരമായ ചെലവ് കൂടുന്നതെന്ന് റിപ്പോര്‍ട്ട്.  സര്‍ക്കാരിന് ലഭിക്കുന്ന  രണ്ട് വര്ഷം മുമ്പുള്ളതിലും മൂന്നൂറ് യൂറോയെങ്കിലും അധികമാണ് ഡ്രൈവര്‍മാര്‍  ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില് നല്‍കുന്നത്.  ഇത് കൂടാതെയാണ് ചതിയും  നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതും മൂലംചെലവ് കൂടുന്നത്.  നിയമ ചെലവ്  35 ശതമാനം കണ്ടാണ് രണ്ട് വര്‍ഷം കൊണ്ട് വര്‍ധിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ വാഹന ഇന‍്ഷുറന്‍സിലെ ചെലവ് വര്‍ധിച്ചത് 40 ശതമാനത്തോളമാണ്.  കഴിഞ്ഞ വര്‍ഷം മാത്രമായി കാര്‍ ഇന്‍ഷറന്‍സ് ചെലവ് വര്‍ധിച്ചത് 30 ശതമാനം ആണ്.  ഇതിന് കാരണം നിയമപരമായ ചെലവ് കൂടിയത് കൂടാതെ  ക്ലെയുമുകള്‍ നല്‍കുന്നതും കൂടിയതാണ്. 2011ന് ശേഷം ഇന്‍ഷുറന്‍സ് ചെലവിലെ വര്‍ധന 50 ശതമാനമാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. 2017-ാടെ ഇനിയും 20 ശതമാനം വര്‍ധന പ്രതീക്ഷിക്കാം.

എസ്

Share this news

Leave a Reply

%d bloggers like this: