ഡബ്ലിനില്‍ മലയാളി എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം വ്യക്തമല്ല

ഡബ്ലിന്‍: ഡബ്ലിനില്‍ മലയാളി എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ജോസഫ് ജോര്‍ജിനെയാണ് ഡബ്ലിന്‍ ആഡംസ് ടൗണിലെ പഡോസിലെ( കാസില്‍ ഗേറ്റ് മ്യൂസ്) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസം മുന്‍പ് മരിച്ചതാണെന്നാണ് നിഗമനം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. ഗാര്‍ഡയെത്തി വീടുതുറന്നപ്പോഴാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡബ്ലിനില്‍ ഗാര്‍ഡ സ്‌റ്റേഷനുവേണ്ടിയും കോര്‍ക്കില്‍ എസിഎസിനു വേണ്ടിയും കോണ്‍ട്രാക്ട് ജോലികള്‍ ചെയ്തു വരുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോസഫിനെ കാണാനില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതിനാല്‍ ഗാര്‍ഡയെ അറിയിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം അഹമ്മദാബാദിലാണ് താമസിക്കുന്നത്. മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അയര്‍ലന്‍ഡിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. അയര്‍ലന്‍ഡിലെ മലയാളി സമൂഹവുമായി വലിയ ബന്ധങ്ങളൊന്നും ജോസഫ് പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ ഇയാളെക്കുറിച്ച് അധികമാര്‍ക്കും അറിവില്ല. എന്നാല്‍ മലയാളിയായ വ്യക്തി മരിച്ചതിന്റെ നടുക്കത്തിലാണ് ഡബ്ലിനിലെ മലയാളി സമൂഹം.

കൂടുതല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

Share this news

Leave a Reply

%d bloggers like this: