ആംബുലന്‍സ് സര്‍വീസിലേക്ക് 750 അധിക ജീവനക്കാരെ ആവശ്യമുണ്ടെന്ന് എച്ച്.എസ്.ഇ

ഡബ്ലി്ന്‍: ദേശീയ ആംബുലന്‍സ് സര്‍വീസിലേക്ക് 750 അധിക ജീവനക്കാരെ ആവശ്യമുണ്ടെന്ന് എച്ച്.എസ്.ഇ. പ്രത്യേക അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമെന്നും എച്ച്.എസ്.ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 250 ആംബുലന്‍സുകളും അധികമായി ആവശ്യമുണ്ടെന്ന് എച്ച് എസ് ഇ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെ ആംബുലന്‍സ് സേവനങ്ങള്‍ വളരെ പരിതാപകരമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആംബുലന്‍സിന്റെ കുറവുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എച്ച്.എസ്.ഇയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.

-എജെ-

Share this news

Leave a Reply

%d bloggers like this: