അടുത്ത മാസവും 8 ദിവസം പണിമുടക്കിനൊരുങ്ങി ലുവാസ് ഡ്രൈവര്‍മാര്‍

ഡബ്ലിന്‍: അടുത്ത മാസം ലുവാസ് ഡ്രൈവര്‍മാര്‍ 8 ദിവസം പണിമുടക്ക് നടത്തിയേക്കും. ഇത് സംബന്ധിച്ച നോട്ടീസ് ഇന്ന് വിതരണം ചെയ്യും. വേതന പ്രശ്‌നവുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി വിവിധ ദിവസങ്ങളില്‍ ലുവാസ് ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തിവരികയാണ്. 100,000 യൂറോയാണ് ഇതിലൂടെ ലുവാസ് ഓപ്പറേറ്ററായ ട്രാന്‍സ്‌ദേവിന് നഷ്ടം വന്നിരിക്കുന്നത്. 23 ശതമാനം വേതന വര്‍ദ്ധനവ് വേണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം താങ്ങാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ട്രാന്‍സ്‌ദേവ്. ഈ മാസം തന്നെ 13, 20, 26, 27 തീയതികളിലും പണിമുടക്ക് നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: