അയര്‍ലന്‍ഡ് കനത്ത ചൂടിലേയ്ക്ക്?? ഇന്ന് ഉയര്‍ന്ന ചൂട് 24 ഡിഗ്രി

 

ഡബ്ലിന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത ചൂട് രേഖപ്പെടുത്തി.ഡോണഗല്‍, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ആണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്, 24 ഡിഗ്രി.എന്നാല്‍ ഇത് സാധരാണയായി മെയ് മാസത്തില്‍ ഉണ്ടാകുന്ന ശരാശരി ചൂടിനേക്കാള്‍ 10 ഡിഗ്രി കൂടുതലാണന്ന് കാലാവസ്ഥാ നിരീക്ഷകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ധ്രുവ മേഖലയില്‍ നിന്ന് തണുത്ത വായു ഭൂമിയുടെ താഴ്ഭാഗങ്ങളിലേയ്ക്ക് നീങ്ങിയതാണ് തണുപ്പിന് കാരണമായതെത്രേ.

എന്നാല്‍ രാജ്യത്തെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമായ കാലാവസ്ഥയായിരുന്നു നിലനിന്നത്.കോര്‍ക്ക്, മണ്‍സ്റ്റര്‍ മേഖലകളില്‍ എന്നാല്‍ ശരാശരി 15 ഡിഗ്രി ചൂടും,മൂടിയ കാലാവ്സ്ഥയും നിലനിന്നു.

ഇന്നലെ നോക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 23 ഡിഗ്രി ചൂട് ആയിരുന്നുവെത്രെ.വരും ദിവസങ്ങളില്‍ കൂടുതല്‍ചൂടുള്ള ദിവസങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ഈ വര്‍ഷം പൊതുവേ ലോകത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.കേരളത്തില്‍ മുന്‍പ് കേട്ടിട്ടില്ലാത്ത വിധം കനത്ത ചൂട് കാലമായിരുന്നു കടന്നു പോകുന്നത്.എന്നാല്‍ അയര്‍ലന്‍ഡിലെ ചൂട് വര്‍ദ്ധിക്കുന്നതോടെ ജല ദൗര്‍ലഭ്യം,പൊള്ളല്‍ തുടങ്ങിയവയ്‌ക്കൊപ്പം ഗാമാ രശ്മികളുടെ സാന്നിധ്യവും വളരെ കൂടുതല്‍ ആണ്.

Share this news

Leave a Reply

%d bloggers like this: