2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള പാനമ രേഖകള്‍ ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: പ്രമുഖരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പാനമ രേഖകള്‍ ഓണ്‍ലൈനില്‍. യുഎസ് ആസ്ഥാനമാക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് രേഖകള്‍ പരസ്യപ്പെടുത്തിയത്. 2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ലഭ്യമാകുന്നത്. ആളുകളുടെയും കമ്പനികളുടെതും ഉള്‍പ്പെടെ 3,60,000ല്‍ അധികം പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 1406 ഇന്ത്യക്കാരും 22 കമ്പനികളും 42 ഇടനിലക്കാരും ഉള്‍പ്പെടുന്നു.

വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണനിക്ഷേപം നടത്താന്‍ സഹായിക്കുന്ന മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപ രേഖകളാണ് പുറത്തുവന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെയും പേര് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: