ജിഷ വധം: സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു. അയല്‍വാസികളുടെയും വീടുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെയും വിരലടയാളങ്ങളാണ് ശേഖരിക്കുന്നത്. നേരത്തെ, പോലീസ് നടത്തിയ പരിശോധനയില്‍ ജിഷയുടെ വീട്ടല്‍നിന്നു രണ്ടു വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് ചോദ്യംചെയ്ത ആരുടെയും വിരലടയാളവമായി ഇതിന് സാമ്യമില്ല. ഇതിനെ തുടര്‍ന്നാണ് സമീപവാസികളുടെയും വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ നടപടി ആരംഭിച്ചത്.

വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനായി ആധാര്‍ ഡേറ്റാ ബാങ്കിന്റെ സഹായം തേടുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: