ഹയര്‍ സെക്കന്‍ഡറിയില്‍ 80.94 ശതമാനവും വിഎച്ച്എസ്ഇയില്‍ 87.72 ശതമാനവും വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 80.94 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. 83.96 ശതമാനം വിജയം കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. 9,870 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6,905 പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 72 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 125 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

ജില്ല അടിസ്ഥാനത്തില്‍ 84.86 വിജയശതമാനം നേടിയ കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. 72.4 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ലയിലാണ് വിജയശതമാനം കുറവ്. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ എട്ട് വരെ നടക്കും.

വിഎച്ച്എസ്ഇയില്‍ 87.72 ശതമാനമാണ് ജയം. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കിയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

http://www.keralaresults.nic.in/

Share this news

Leave a Reply

%d bloggers like this: