നൂറ് ദിന കര്‍മ്മ പരിപാടികളുമായി പുതിയ സര്‍ക്കാര്‍

 

ഡബ്ലിന്‍:മുഖ്യ പാര്‍ട്ടികള്‍ രൂപീകരിച്ച സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികള്‍ പ്രഖ്യാപിച്ചു. ഫിന്‍ഗയ്ല്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ വീടുകളുടെ ലഭ്യത കൂട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി പ്രഖ്യാപിച്ചു.

ഇതോടൊപ്പം,ഗ്രാമ പ്രദേശങ്ങളിലെ ബ്രോഡ് ബാന്‍ഡ് സേവനം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍, രാജ്യത്തെ സാമ്പത്തിക സ്ഥിതികളെ കുറിച്ചുള്ള അവലോകനവും ബഡ്ജറ്റ് സംബന്ധിച്ച നടപടികളും,ആശുപത്രികളിലെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി ദേശീയ ചികിത്സാ സേവന ഫണ്ട് പുനസ്ഥാപിക്കുക,മഞ്ഞ് കാലത്തെ അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ മുഖ്യ സമൂഹിക വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

എന്നാല്‍ പ്രധാന വിഷയങ്ങളായി ഉയരുന്ന കുടിയേറ്റം, ജലക്കരം തുടങ്ങിയ വിഷയങ്ങളെ പ്രധാനമന്ത്രി സ്പര്‍ശിച്ചതേയില്ല എന്നത് ശ്രദ്ധേയമായി.

Share this news

Leave a Reply

%d bloggers like this: