ലിബിയയില്‍ നിന്ന് 18 മലയാളികള്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ തിരിച്ചെത്തി. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്.

രാവിലെ 8.30നാണ് മലയാളികളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക ഇടപ്പെട്ട് ഇസ്താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 ദിവസമായി ഇവര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.

ദുബായിലെത്തിയ സംഘത്തില്‍ 11 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു. അവര്‍ ചെന്നൈയ്ക്കു യാത്രതിരിച്ചു. നെടുമ്പാശേരിയിലെത്തിയവര്‍ക്ക് നോര്‍ക്ക 2,000 രൂപ വീതം ധനസഹായം നല്കി. ഇവര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് തുറന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: