ഐറിഷ് നഗരങ്ങളില്‍ വായു മലിനീകരണം രൂക്ഷമെന്ന് ലോകാരോഗ്യ സംഘടന

ഡബ്ലിന്‍: അയര്‍ലണ്ടിലുടനീളം വായൂ മലിനീകരണം സുരക്ഷാ അളവുകള്‍ ലംഘിക്കുകയാണെന്ന് ലോകരോഗ്യ സംഘടന(ടബ്ല്യൂഎച്ച്ഒ) വ്യക്തമാക്കി. മലിനമായ വായുവാണ് രോഗങ്ങള്‍ക്കും മരണത്തിനും പ്രധാന കാരണമെന്നും ലോകാരോഗ്യ സംഘടന താക്കീത് നല്‍കി.

‘പര്‍ട്ടിക്കുലര്‍ മാറ്റര്‍’ എന്ന മാലിന്യത്തിന്റെ അളവ് നോക്കിയാണ് ലോകാരോഗ്യ സംഘടന വായുവിന്റെ ഗുണമേന്‍മ പരിശോധിക്കുന്നത്. ഡബ്ലിന്‍, ഡെറി, ലോഗ്ഫൊഡ്, ബെല്ഫാസ്റ്റ് തുടങ്ങിയ നഗരങ്ങള്‍ സുരക്ഷാ അളവുകള്‍ ലംഘിച്ചിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തല്‍. ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ 80% നഗരങ്ങളും വായുവിന്റെ ഗുണമേന്മക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ പരാജയപ്പെട്ടിരിക്കുകയാണ്.

വായുവിന്റെ ഗുണമേന്മ കുറയുന്തോറും സ്ട്രോക്ക്, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം, ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ ഈ പ്രദേശത്തു വസിക്കുന്ന ജനങ്ങളില്‍ കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ സംഘടന അറിയിച്ചു. വ്യാപകമായ ചെറിയ നേര്‍ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാകുന്ന വായൂ മലിനീകരണമാണ് മനുഷ്യാരോഗ്യത്തിനു ഹാനികരമായ പരിസ്ഥിതി പ്രശ്നം. ഇതുമൂലം ഒരോവര്‍ഷവും ലോകമെമ്പാടും മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ക്ക് അകാല മരണം സംഭവിക്കുന്നുണ്ട്.

”മലിന വായു നഗരങ്ങളെ മൂടുമ്പോള്‍ നഗരങ്ങളിലെ ജനങ്ങളെ മുഴുവന്‍ ദോഷകരമായി ബാധിക്കും. പ്രായം കുറഞ്ഞവരെയും കൂടിയവരെയും പാവപ്പെട്ടവരെയും ആണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്” ലോകാരോഗ്യ സംഘടന പ്രതിനിധി ഡൊ.ഫല്‍ിയ ബസ്റ്റ്രിയൊ അഭിപ്രായപ്പെട്ടു.

നഗരങ്ങളില്‍ വായു മലിനീകരണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതു മനുഷ്യന്റെ ആരോഗ്യത്തെ താറുമാറാക്കുകയാണ്. അതേസമയം വായു മലിനീകരണത്തെ കുറിച്ചുള്ള അവബോധം ഇപ്പോള്‍ കൂടിവരുന്നുണ്ട്. പല നഗരങ്ങളും അവരുടെ ഗുണമേന്മ നിരീക്ഷിക്കുന്നുണ്ട്. വായുവിന്റെ നിലവാരം കൂടുമ്പോള്‍ ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ തുടങ്ങിയവക്കുണ്ടാകുന്ന രോഗങ്ങള്‍ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: